പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ഇന്ത്യ പോസ്റ്റൽ‌ സർവ്വീസിൽ സ്റ്റാഫ് കാർ ഡ്രൈവർ: അവസരം പത്താം ക്ലാസുകാർക്ക്

May 31, 2022 at 1:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റൽ‌ സർവ്വീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലുള്ള 17 ഒഴിവിലേക്കായി ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ്സ്‌ പാസായവർക്കാണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.

ശമ്പളം: 19,900 രൂപ. ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷൻ സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കും. നിയമങ്ങൾക്കനുസൃതമായി ശമ്പളം ക്രമീകരിക്കും.

\"\"

യോഗ്യത: ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം) ഹെവി, ലൈറ്റ് ഡ്രൈവിംഗില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് വിജയം.

പ്രായപരിധി: അബ്സോർപ്ഷൻ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധി 45 വയസ്സ്.

അപേക്ഷകർ O/o The Senior Manager, Mail Motor Service, 134-A, S.K. Ahire Marg, Worli, Mumbai-400018, എന്ന വിലാസത്തിൽ ആണ് അപേക്ഷ അയക്കേണ്ടത്.

\"\"

Follow us on

Related News