JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
ന്യൂഡൽഹി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള മൊഹാലി നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ (എന്‍.എ.ബി.ഐ.), ബയോടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്നവസാനിക്കും. ന്യൂട്രീഷന്‍ ബയോടെക്‌നോളജി, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, എന്നീ മേഖലകളിലുള്ള ഗവേഷണങ്ങള്‍ക്കാണ് അവസരം. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ബിരുദം നല്‍കുന്നത്.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സസിൽ ഏതെങ്കിലും മേഖലയില്‍ എം.എസ്സി./എം.ടെക്., അല്ലെങ്കില്‍ എം.ഫാര്‍മ./എം.വി.എസ്സി./എം.ബി.ബി.എസ്./ തത്തുല്യ ബിരുദം (പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം). ഒപ്പം അപേക്ഷകര്‍ക്ക് യു.ജി.സി./സി.എസ്.ഐ.ആര്‍./ഐ.സി.എം.ആര്‍./ഡി.എസ്.ടി./ഡി.ബി.ടി./സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ ഫെലോഷിപ്പും നേടണം. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലായി phdbiotechprog@gmail.com എന്ന മെയിലിലേക്ക് അയക്കണം.
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്
- ബിഎസ്സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്
- സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം
- ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
- കായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കം
വിജ്ഞാപനം, അപേക്ഷാ ഫോം, സിനോപ്സിസ് ഷീറ്റ് എന്നിവ ലഭിക്കുന്നതിനായി: https://nabi.res.in/site/career