പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം

May 31, 2022 at 5:36 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

നോയിഡ: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള കല്പിത സർവകലാശാലയായ യുപിയിലെ നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിൽ വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

പ്രവേശന രീതി: എഴുത്തുപരീക്ഷ, പേഴ്‌സണല്‍ ഇന്ററാക്ഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. എഴുത്തുപരീക്ഷയുടെ സിലബസ് ഔദ്യോഗിക വെബ്സൈറ്റായ https://nmi.gov.in ലുള്ള പ്രവേശനവിജ്ഞാപനത്തില്‍ ലഭിക്കും.

\"\"

വിഷയങ്ങളും യോഗ്യതയും

എം.എ. മ്യൂസിയോളജി: ആര്‍ട്‌സ്/സയന്‍സ്/സോഷ്യല്‍ സയന്‍സ്/ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ബിരുദം. ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍ഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പി.ജി. ഡിപ്ലോമയോ അഭികാമ്യം.

എം.എ. കണ്‍സര്‍വേഷന്‍: ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, വിഷ്വല്‍/ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ടെക്‌നോളജി എന്നിവയിലൊന്നിൽ ബിരുദം അല്ലെങ്കില്‍ പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/ഇന്റര്‍മീഡിയറ്റ് സയന്‍സ് സ്ട്രീമില്‍ പഠിച്ചശേഷം നേടിയ ഹിസ്റ്ററ്റി, ജ്യോഗ്രഫി, ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, അനുബന്ധ വിഷയത്തിലെ ബിരുദം.

\"\"

എം.എ. ഹിസ്റ്ററി ഓഫ് ആര്‍ട്ട്: ബാച്ച്ലര്‍ ബിരുദം. സോഷ്യല്‍ സയന്‍സസ്/ലിബറല്‍ ആര്‍ട്‌സ്/ഫൈന്‍ ആര്‍ട്‌സ് പശ്ചാത്തലം അഭികാമ്യം.

അപേക്ഷിക്കേണ്ട വിധം: പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ara.nmi@gov.in വഴി എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷാഫോം വിജ്ഞാപനത്തിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. ഇന്‍സര്‍വീസ് ജീവനക്കാര്‍ക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: https://nmi.gov.in

Follow us on

Related News