പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ്: ജൂലൈ 31 വരെ അപേക്ഷിക്കാം

May 31, 2022 at 11:34 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷ ദൈർഘ്യമുള്ള കോഴ്സാണിത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31. ആകെ 114 സീറ്റാണുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം നേടാം. ഉയർന്ന ശമ്പളത്തിൽ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്‌ഠിക്കാൻ അവസരം നൽകുന്ന കോഴ്സാണിത്.

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സ്പീഡ്പോസ്റ്റിലോ കൊറിയറിലോ എത്തിക്കാം.

\"\"

യോഗ്യത: 50% മാർക്കോടെയുള്ള മെക്കാനിക്കൽ/ മെക്കാനിക്കൽ സ്ട്രീം/ നേവൽ ആർക്കിടെക്‌ചർ സ്ട്രീം/മറൈൻ എൻജിനീയറിങ് ബിരുദം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. കടൽ ജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഉണ്ടായിരിക്കണം.

ശാരീരീക യോഗ്യത: നല്ല ആരോഗ്യവും 157 സെ.മീ. ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല. ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി: 28 വയസ്സ് (2022 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി).

\"\"

കോഴ്സ് ഫീസ്: താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ. ആദ്യം 2,42,500 രൂപയടച്ച് ബാക്കി തുക 3 മാസത്തിനകം അടയ്ക്കണം. പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതിയെങ്കിലും പ്രവേശനം തേടുന്നതിനു മുൻപ് കപ്പലിലെ പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കണം. ക്യാംപസിൽ താമസിച്ചു പഠിക്കണം. കോഴ്സ് ജയിച്ചാൽ 6 മാസത്തെ കടൽപരിശീലനം ഉണ്ടാകും.

\"\"

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയ്‌ക്കും: https://cochinshipyard.com

വിലാസം: The Head of Department, Marine Engineering Training Institute, Vigyana Sagar, Girinagar, Kochi – 682 020; ഫോൺ: 8129823739 / 0484-2926264

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...