വിദ്യാലയങ്ങൾക്ക് മുന്നിൽ രാവിലെയും വൈകിട്ടും പോലീസ്: മന്ത്രി ഡിജിപിയുമായി ചർച്ച നടത്തി

May 30, 2022 at 7:18 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

\"\"

തിരുവനന്തപുരം: തിരക്കേറിയ റോഡുകൾക്ക് സമീപത്തെ വിദ്യാലയങ്ങൾക്ക് മുന്നിൽ രാവിലെയും വൈകുന്നേരവും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കുട്ടികൾക്ക് റോഡിനു മറുവശം കടക്കാനും ഗതാഗതം ക്രമീകരിക്കുന്നതിനും പോലീസ് സഹായിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടി ഡിജിപി അനിൽ കാന്തുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്.👇🏻

മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച. ചർച്ചയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്കൂൾ തുറക്കുന്ന ദിവസം റോഡുകളിൽ അഭൂതപൂർവ്വമായ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പോലീസ് വകുപ്പിൽ നിന്നുള്ള സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനങ്ങളിൽ വരാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുള്ള നടപടികൾ പോലീസ് വകുപ്പിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.👇🏻

\"\"


വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണം.
കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം ലഭ്യമാക്കണം.
സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തുന്നതിനും നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നതിനും നടപടി ഉണ്ടാവണം. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നൽകി. പോലീസ് സഹായത്തിനു തൊട്ടടുത്ത സ്റ്റേഷൻ അധികൃതരുടെ സഹായം തേടാൻ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും മടിക്കരുത് എന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News