editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

കെഎസ്ആർടിസി ബസ് ഇനി എസി “ക്ലാസ്”: പഠന വണ്ടി നാടിന് സമർപ്പിച്ചു

Published on : May 30 - 2022 | 6:59 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: കെഎസ് ആർടിസി ബസ് ഉപയോഗിച്ച് തയ്യാറാക്കിയ ക്ലാസ് ഗംഭീരം. ലോഫ്ലോർ ബസിൽ ഒരു എസി ക്ലാസ് റൂം. മണക്കാട് ഗവ. ടിടിഐയിൽ ഒരുക്കിയ പഠന വണ്ടി മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടി എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് അഡ്വക്കറ്റ് ആന്റണി രാജുവും പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂമാണിത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്.

എ.സി സംവിധാനവും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ് സൗകര്യം കുറവുള്ള വിദ്യാലയങ്ങളിൽ കെഎസ്ആർടിസി ബസ് ഉപയോഗിച്ച് ക്ലാസ് മുറികൾ സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു ഏതാനും ദിവസംമുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് നടപ്പാക്കി തുടങ്ങിയത്.

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള സ്കൂൾ അധ്യയനം: സ്കൂൾ തുറക്കുമ്പോൾ വേണം കൂടുതൽ ജാഗ്രത

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട കാലയളവിന് ശേഷം ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. ഏറെ നാളത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം സ്കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലുമാണ് ഓരോ വിദ്യാർത്ഥിയും. കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയിൽ തന്നെയുണ്ടെന്നതിനാൽ അദ്ധ്യാപകരും , രക്ഷകർത്താക്കളും കുട്ടികളുടെ സുരക്ഷയിൽ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നെന്ന് ഉറപ്പു വരുത്തുക.
മഴക്കാലമായതിനാൽ മാസ്ക് നനയാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം മാസ്ക് കയ്യിൽ കരുതണം. നനഞ്ഞതും , ഈർപ്പമുളളതുമായ മാസ്ക് ധരിക്കരുത്.
മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്കുകൾ പ്രത്യേകം കവറിൽ സൂക്ഷിച്ച് വീട്ടിലെത്തിയാൽ സുരക്ഷിതമായി നിക്ഷേപിക്കുക. വീണ്ടും ഉപയോഗിക്കാവുന്നവ സോപ്പു വെള്ളത്തിലോ ബ്ലിച്ചിങ് ലായനിയിലോ അരമണിക്കൂർ മുക്കിവെച്ച ശേഷം കഴുകി ഉണക്കുക
സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താതിരിക്കാൻ ശ്രദ്ധിക്കക
ക്ലാസ്സ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം.

കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം. സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. കുട്ടികളുടെ കൈയിൽ സാനിട്ടൈസർ കരുതാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും കൈകൾ ഇടക്കിടെ ശുചിയാക്കാൻ ശ്രദ്ധിക്കണം.
പനിയും ജലദോഷവുമുള്ള കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്കയക്കാതിരിക്കാൻ ശ്രദ്ധിക്കണം
കോവിഡ് വാക്സിനേഷൻ ആദ്യ ഡോസും രണ്ടാം ഡോസും ഇനിയും എടുക്കാനുള്ളവർ എത്രയും വേഗം വാക്സിനെടുത്ത് സുരക്ഷിതരാകണം
കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾക്കെതിരെയും കരുതൽ വേണം
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം വീട്ടിൽ നിന്നും തന്നെ കൊടുത്തു വിടണം.
സ്കൂൾ പരിസരം ശുചിയായി സൂക്ഷിക്കുകയും, കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ എല്ലാ വെളളിയാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ഡെങ്കിപ്പനി പ്രതിരോധിക്കാൻ കൊതുകുനിവാരണ ലേപനങ്ങൾ പുരട്ടി കൊതുകു കടിയിൽ നിന്നും സംരക്ഷണം നേടണം.
എലിപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ
കെട്ടി കിടക്കുന്ന വെള്ളത്തിലിറങ്ങി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടേണ്ടതാണ്.പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.

0 Comments

Related News