JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ശര്‍മ്മക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളിനും മൂന്നാം റാങ്ക് ഗമിനി സിംഗ്‌ളക്കുമാണ്. ഐശ്വര്യ ശര്‍മ്മയാണ് നാലാം റാങ്കുകാരി. ആദ്യനാല് റാങ്കും സ്ത്രീകള്‍ക്കാണ്. 21ാംറാങ്ക് നേടിയ ദിലീപ് കെ കൈനിക്കര മലയാളികളുടെ അഭിമാനമായി. ആദ്യ നൂറ് റാങ്കുകളില്‍ ഒമ്പത് മലയാളികളാണുള്ളത്. റാങ്ക് പട്ടികയിലുള്ള മറ്റ് ചില മലയാളികള്‍- ശ്രുതി രാജലക്ഷ്മി (റാങ്ക് 25), വി അഭിലാഷ് (31), ജാസ്മിന്‍ (36), മെനല്‍വിന്‍ വര്‍ഗീസ് (118), പി.എസ് രമ്യ, അക്ഷയ്, ഒ.വി ആല്‍ഫ്രഡ്, അഖില്‍, വി.വി കിരണ്‍. 21ാംറാങ്ക് നേടിയ ദിലീപ് തിരുവനന്തപുരത്താണ് താമസം.
ചങ്ങനാശ്ശേരി സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. ക്യാമ്പസ് സെലക്ഷനിലൂടെ സാംസങില്‍ ജോലി ലഭിച്ചിരുന്നു. അത് രാജിവെച്ചാണ് സിവില്‍ സര്‍വീസിലേക്ക് കടന്നത്. മൂന്നാം ശ്രമത്തിലാണ് സിവില്‍ സര്‍വീസ് കടമ്പ കടന്നത്. നേരത്തെ ഇന്ത്യന്‍ വനംവകുപ്പില്‍ 18ാം റാങ്കോടെ ഇടംനേടിയിരുന്നു. പിതാവ് റിട്ട. എസ്.ഐയാണ്. മാതാവ് സ്‌കൂള്‍ പ്രധാനദ്ധ്യാപികയാണ്.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം