JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട കാലയളവിന് ശേഷം ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. ഏറെ നാളത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം സ്കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലുമാണ് ഓരോ വിദ്യാർത്ഥിയും. കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയിൽ തന്നെയുണ്ടെന്നതിനാൽ അദ്ധ്യാപകരും , രക്ഷകർത്താക്കളും കുട്ടികളുടെ സുരക്ഷയിൽ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നെന്ന് ഉറപ്പു വരുത്തുക.മഴക്കാലമായതിനാൽ മാസ്ക് നനയാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം മാസ്ക് കയ്യിൽ കരുതണം. നനഞ്ഞതും , ഈർപ്പമുളളതുമായ മാസ്ക് ധരിക്കരുത്.👇🏻

മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്കുകൾ പ്രത്യേകം കവറിൽ സൂക്ഷിച്ച് വീട്ടിലെത്തിയാൽ സുരക്ഷിതമായി നിക്ഷേപിക്കുക. വീണ്ടും ഉപയോഗിക്കാവുന്നവ സോപ്പു വെള്ളത്തിലോ ബ്ലിച്ചിങ് ലായനിയിലോ അരമണിക്കൂർ മുക്കിവെച്ച ശേഷം കഴുകി ഉണക്കുക
സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താതിരിക്കാൻ ശ്രദ്ധിക്കക
ക്ലാസ്സ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം. കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം.
സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.

കുട്ടികളുടെ കൈയിൽ സാനിട്ടൈസർ കരുതാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും കൈകൾ ഇടക്കിടെ ശുചിയാക്കാൻ ശ്രദ്ധിക്കണം. പനിയും ജലദോഷവുമുള്ള കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്കയക്കാതിരിക്കാൻ ശ്രദ്ധിക്കണം
കോവിഡ് വാക്സിനേഷൻ ആദ്യ ഡോസും രണ്ടാം ഡോസും ഇനിയും എടുക്കാനുള്ളവർ എത്രയും വേഗം വാക്സിനെടുത്ത് സുരക്ഷിതരാകണം കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾക്കെതിരെയും കരുതൽ വേണം കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം വീട്ടിൽ നിന്നും തന്നെ കൊടുത്തു വിടണം.
സ്കൂൾ പരിസരം ശുചിയായി സൂക്ഷിക്കുകയും, കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ എല്ലാ വെളളിയാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.👇🏻

ഡെങ്കിപ്പനി പ്രതിരോധിക്കാൻ കൊതുകുനിവാരണ ലേപനങ്ങൾ പുരട്ടി കൊതുകു കടിയിൽ നിന്നും സംരക്ഷണം നേടണം. എലിപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ
കെട്ടി കിടക്കുന്ന വെള്ളത്തിലിറങ്ങി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടേണ്ടതാണ്.പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി