JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തേഞ്ഞിപ്പലം: ഇന്ന് (മെയ് 25ന്) നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പേപ്പര്‍ \’അഡാപ്റ്റഡ് ഫിസിക്കല്‍ എഡ്യുക്കേഷന്‍\’ പരീക്ഷ ജൂണ്‍ 1-ന് 1.30 മുതല്‍ 4.30 വരെ നടക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്-ഫിസിക്‌സ് (ഡബിള്‍മെയിന്‍) കോര്‍ കോഴ്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്കൊപ്പം ജൂണ്‍ 10, 13 തീയതികളില്‍ നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബിഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 2 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

വാക്-ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബേസ് ബോള്‍/സോഫ്റ്റ് ബോള്‍ പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്-ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

- ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് നാനോ സംയുക്തങ്ങൾ വേർതിരിച്ച് കണ്ണൂർ സർവകലാശാല
- കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, പുനർമൂല്യനിർണയ ഫലം
- സര്‍വകലാശാലാ രജിസ്ട്രാര്‍ നിയമനം; ഡിസംബര്‍ 15വരെ
- കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
- പരീക്ഷ അപേക്ഷ, പരീക്ഷാഫലം, പ്രാക്ടിക്കൽ, പി.എസ്.സി. പരിശീലനം: ഇന്നത്തെ എംജി വാർത്തകൾ