JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാജ്യത്ത് തന്നെ ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നത്. മാനുവൽ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു
വരികയാണ്. അടുത്ത എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുന്നോടിയായി ഇത് പ്രസിദ്ധീകരിക്കും.

16 വർഷത്തിനുശേഷം ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എസ്എസ്എൽസി പരീക്ഷാ മാനുവൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം അടക്കമുള്ള നടത്തിപ്പ് കാര്യങ്ങൾ മാനുവൽ പ്രകാരമാകും നടക്കുക.

- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്
- ബിഎസ്സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്മെന്റ് 24ന്
- സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം
- ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
- കായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കം