JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: ജഗതി ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ. മലയാളം, പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംങ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക്, മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്തികയിലും വി.എച്ച്. എസ്.ഇ വിഭാഗത്തിൽ മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, കുക്ക്, സ്ലീപ്പർ കം സ്‌കാവഞ്ചർ, നോൺ വൊക്കേഷണൽ ടീച്ചർ (എന്റർപ്രിനർഷിപ്പ് ഡെവലപ്പ്‌മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകൾ. മെയ് 25നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പികളുമായി ഹാജരാകണം.
യോഗ്യത
എച്ച്. എസ്.എ. മലയാളം: ബി.എ., ബി.എഡ്., ഡി.എഡ്. (എസ്.പി., ബി.എഡ്-എച്ച് 1), കെ.ടെറ്റ്.
പ്ലംബിംഗ് ഇൻസ്ട്രക്ടർ: എസ്.എസ്.എൽ.സി, ഐ.റ്റി.ഐ., പ്ലംബിംങ് ട്രേഡ്.
ഡ്രോയിങ് ടീച്ചർ: എസ്.എസ്.എൽ.സി., ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ).
തയ്യൽ ടീച്ചർ: എസ്.എസ്.എൽ.സി., ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ).
ആയ: എസ്.എസ്.എൽ.സി, ടീച്ചർ ട്രെയിനിംഗ്.
കുക്ക്: 8-ാം ക്ലാസ്, പ്രവൃത്തിപരിചയം
മെയിൽ മേട്രൺ: എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
നൈറ്റ് വാച്ച്മാൻ: എസ്.എസ്.എൽ.സി, എക്സ്പീരിയൻസ്.
സ്ലീപ്പർ കം സ്‌കാവഞ്ചർ: 8-ാം ക്ലാസ്.
നോൺ വൊക്കേഷനൽ ടീച്ചർ (ഇ.ഡി): എംകോം, ബി.എഡ്, സെറ്റ്.