മുംബൈ: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സി- ഡാക്) വിവിധ തസ്തികകളിലായുള്ള 178 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. 178 ഒഴിവുകളിൽ 102 ഒഴിവുകൾ മുംബൈയിലും 76 എണ്ണം പൂനെയിലേക്കുമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 24.
യോഗ്യത: ബി. ടെക്./എം. എസ്.സി./ എം.സി.എ. എന്നിവയിൽ ഒന്നാം ക്ലാസ് വിജയവും പ്രവൃത്തി പരിചയവും.
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
ഒഴിവുകൾ
പൂനെ
പ്രോജക്ട് മാനേജര്‍: ഇന്‍ഫര്‍മേഷന്‍ ഡെവലപ്‌മെന്റ്- 2, ഡാറ്റാബേസ് ഡെവലപ്‌മെന്റ്- 1, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്- 4, ക്യു.എ.- 1.
പ്രോജക്ട് എന്‍ജിനീയര്‍: ടെക്‌നിക്കല്‍ സപ്പോര്‍ട്ട്- DevOps- 1, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്- 2, ബ്ലോക്ക് ചെയിന്‍ അഡ്മിനിസ്‌ട്രേഷന്‍- 1, ഹാര്‍ഡ് വേര്‍ ഡെവലപ്മെന്റ് (വി.എല്‍.എസ്.ഐ)- 3, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്- 2, കംപ്യൂട്ടേഷണല്‍ ഫ്ളൂയിഡ് ഡൈനാമിക്‌സ്- 1, പേറ്റന്റ് എന്‍ജിനീയര്‍- 2, വെബ് ഡെവലപ്‌മെന്റ്- 11, അറ്റ്‌മോസ്ഫറിക് സയന്‍സ്- 4, എച്ച്.പി.സി. ആന്‍ഡ് എം.ഡി./ ഡി.എല്‍. എക്‌സ്‌പെര്‍ട്ട്- 9, ക്യു.എ.- 3, യു.ഐ./ യു.എക്‌സ്. ഡിസൈനിങ്- 1.
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍: സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍- 2, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്- 7, DevOps ഡെവലപ്‌മെന്റ്- 1, മൊബൈല്‍ ആപ്ലിക്കേഷന്‍ ഓട്ടോമേഷന്‍ ടെസ്റ്റിങ്- 2, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് (ജാവ)- 8, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് (പൈത്തണ്‍)- 2, ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റര്‍- 1, ടെക്‌നിക്കല്‍ സപ്പോർട്ട്- 4.
പ്രോജക്ട് ഓഫീസര്‍: കഫ്ത്തീരിയ ഓഫീസര്‍-1.

മുംബൈ: പ്രോഗ്രാം എന്‍ജിനീയര്‍- 42, പ്രോജക്ട് മാനേജര്‍- 24, സീനിയര്‍ പ്രോജക്ട് എൻജിനീയർ- 27, മൊഡ്യൂള്‍ ലീഡ്- 4, പ്രോഗ്രാം മാനേജര്‍- 2, പ്രോജക്ട് ലീഡ്- 2. നോളെജ് പാര്‍ട്ണര്‍- 1.
അപേക്ഷാ ഫീസ്: മുംബൈയിലേക്ക് അപേക്ഷിക്കുന്നതിന് 200 രൂപയും പൂനെയിലേക്ക് 500 രൂപയുമാണ് ഫീസ്. വനിതകള്‍/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://cdac.in
