JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
പോണ്ടിച്ചേരി: വരുന്ന അധ്യയന വർഷത്തിലേക്കുള്ള (2022-23) പി.ജി., ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് പോണ്ടിച്ചേരി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. 2022 ലെ പ്രവേശന പൊതു പരീക്ഷാ (സി.യു.ഇ.ടി.) സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പൊതു പരീക്ഷയിലൂടെയാണ് അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും നടത്തുന്നത്.

അപേക്ഷാർത്ഥികൾ 2022 ലെ പൊതു പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 18 ആണ്. ജൂൺ 20 മുതൽ 22 വരെ തിരുത്തലുകൾ നടത്താം.
അപേക്ഷ സമർപ്പിക്കുന്നതിന്: https://cuet.nta.nic.in, https://nta.ac.in
പ്രോഗ്രാമുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക്: https://pondiuni.edu.in/admissions-2022-23/
