പ്രധാന വാർത്തകൾ
വിവിധ ജില്ലകളിൽ കനത്ത മഴ: നാളത്തെ അവധി അറിയിപ്പുകൾകേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ \’കൂൾ\’

May 23, 2022 at 1:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ബോർഡ് പരീക്ഷ നാളെ നടക്കും. ചോദ്യപേപ്പറിൽ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളുണ്ടാകും. എ വിഭാഗത്തിൽ 2 മാർക്കിന്റെ 8 ചോദ്യങ്ങളുണ്ടാകും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 50 വാക്കുകളിൽ പൂർത്തിയാക്കണം. ബി വിഭാഗത്തിൽ 4 മാർക്കിന്റെ 3 ചോദ്യങ്ങളുണ്ടാകും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 100 വാക്കുകളിൽ പൂർത്തിയാക്കണം. പരീക്ഷയുടെ മാതൃക ചോദ്വിപേപ്പറ്റുകൾ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷ ഇന്ന് പൂർത്തിയായി. വിദ്യാർത്ഥികളിൽ നിന്നും വിദഗ്ധരിൽ നിന്നുള്ള പ്രതികരണങ്ങൾ അനുസരിച്ച് പരീക്ഷ കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിച്ചില്ല എന്ന് പറയുന്നു.

\"\"

വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.
ഒന്നു മുതൽപന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം.

\"\"
\"\"

സ്കൂളുകളിൽ നടക്കുന്ന ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. ചില വിദ്യാലയങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവേശനോത്സവ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വർഷം മുതൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രേവേശനോത്സവം അടക്കമുള്ള ഉദ്ഘടന പരിപാടികളിൽ കുട്ടികൾക്ക് സദസ്സിൽ ഇരിക്കാൻ സൗകര്യമൊരുക്കണം.

Follow us on

Related News