JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ക്യാപ് ഐഡി, ജനനതീയതി എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ ബി.എ., ബി.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം
ബംഗളൂരു: ഒന്നാം ക്ലാസിൽ പുതുതായി ചേരുന്ന കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം. കൂടുതൽ വിദ്യാര്‍ത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മേലുകോട്ട പ്രൈമറി സ്കൂളാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഈ കന്നഡ മീഡിയം സ്കൂൾ
150 വര്‍ഷം പഴക്കമുള്ളതാണ്. നിലവിൽ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. മികച്ച നിലവാരത്തിലുള്ള സംവിധാനമാണ് ഈ സര്‍ക്കാര്‍ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. പാഠപുസ്തകം, യൂണിഫോം, പഠനയാത്ര എന്നിവയ്‌ക്കൊപ്പം
ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷിന്റെ ക്ലാസും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 112 കുട്ടികളാണ് സ്കൂളിൽ ഉണ്ടായത്.സൗകര്യങ്ങൾ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് അധികൃതർ പുതിയ ആശയം കണ്ടുപിടിച്ചത്. പ്രവേശനം നേടുന്ന കുട്ടിക്ക് ഒരു \’വെള്ളിനാണയം\’
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം