JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
വഡോദര: രാജ്യത്തെ ആദ്യ റെയിൽ ഗതാഗത സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.ആർ.ടി.ഐ.) ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.
പ്രവേശന പരീക്ഷകൾ
ബി.ബി.എ./ബി. എസ്.സി.: സി.യു.ഇ.ടി. യു. ജി. 2022 സ്കോറിന്റെ അടിസ്ഥാനത്തിൽ.
ബി. ടെക്: ജെ.ഇ.ഇ. മെയിൻ 2022 പേപ്പർ 1 സ്കോറിന്റെ അടിസ്ഥാനത്തിൽ.
ബിരുദാനന്തര ബിരുദം: സി.യു.ഇ.ടി. പി.ജി. 2022 സ്കോറിന്റെ അടിസ്ഥാനത്തിൽ.
എം.ബി.എ: കാറ്റ്/ക്‌സാറ്റ്/മാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ. സി.യു.ഇ.ടി. പി.ജിക്ക് അപേക്ഷിക്കാതെ കാറ്റ്/ക്‌സാറ്റ്/മാറ്റ് സ്കോർ വഴി അപേക്ഷിക്കുന്നവർ എൻ.ആർ.ടി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nrti.edu.in വഴിയും അപേക്ഷിക്കണം.
ബി. ടെക്: എൻ.ആർ.ടി.ഐയുടെ വെബ്സൈറ്റായ https://nrti.edu.in ലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 30.
ബിരുദ പ്രോഗ്രാമുകളും യോഗ്യതയും
ബി.ടെക്.: റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്, റെയിൽ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ ആൻഡ് റെയിൽ എൻജിനിയറിങ്: സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 55 ശതമാനം മാർക്ക് നേടി പ്ലസ്ടു ജയം/തത്തുല്യം. (ഒ.ബി.സി./എസ്. സി./എസ്.ടിക്ക് 50 ശതമാനം).
ബി.എസ്.സി: ട്രാൻസ്പോർട്ടേഷൻ ടെക്നോളജി: സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം.
ബി.ബി.എ: ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ്. ഏതെങ്കിലും സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചുള്ള പ്ലസ്ടു ജയം/തത്തുല്യം.
എം.ബി.എ: ട്രാൻസ്പോർട്ടേഷൻ ഇക്കണോമിക്സ് ആൻഡ് മാനേജ്മെൻറ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://nrti.edu.in
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും യോഗ്യതയും
എം.എസ്.സി: ട്രാൻസ്പോർട്ട് ടെക്നോളജി ആൻഡ് പോളിസി, ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലറ്റിക്സ്, റെയിൽവേ സിസ്റ്റംസ് എൻജിനിയറിങ് ആൻഡ് ഇൻറഗ്രേഷൻ: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തത്തിൽ 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ./സി.പി.ഐ.യോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. (ഒ.ബി.സി./എസ്. സി./എസ്.ടിക്ക് 50 ശതമാനം).
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം