പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

എംജി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിൽ മാനേജർ നിയമനം

May 21, 2022 at 4:35 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിൽ (ബി.ഐ.ഐ.സി.) ടെക്‌നോളജി ബിസിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ.) മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക്  താൽകാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസിൻ്റെ ഏതെങ്കിലും ശാഖയിൽ പി.എച്ച്.ഡി.യും അന്തർദേശീയ ജേർണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരണങ്ങളും ഇൻ കുബേഷൻ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം, പ്രോജക്ട് / ഡി.പി.ആർ തയ്യാറാക്കുന്നതിലുള്ള പരിചയം എന്നിവയാണ് യോഗ്യത. 

\"\"

പ്രായം 2022 ജനുവരി ഒന്നിന് 42 വയസ് കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സഞ്ചിതനിരക്കിൽ പ്രതിമാസം 35,000 രൂപ പ്രതിഫലം ലഭിക്കും.  താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം biicmgu2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മെയ് 31 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"


 

Follow us on

Related News