പ്രധാന വാർത്തകൾ
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

May 20, 2022 at 6:32 pm

Follow us on

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50 കുട്ടികളും പഠിക്കുന്നുണ്ട്. കാരറ, കുതിരംപതി, ഗുഡ്ഡയൂർ, ആനഗദ്ദ, കരടിപ്പാറ, ദുഡ്ഡൂർ, പാറവളവ്, മുന്നൂറ്, മേട്ടുവഴി എന്നീ പ്രദേശങ്ങളിൽ നിന്നടക്കമുള്ള 80 ശതമാനത്തോളം ആദിവാസി വിദ്യാർത്ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഈ സ്കൂളിൽ ആകെയുള്ള 7 ക്ലാസ് മുറികളിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ നവീകരിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും കെട്ടിട സൗകര്യമില്ലാത്തതിനാൽ ഡിവിഷൻ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തിനായി രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ തുടങ്ങുന്നതിനു കെട്ടിടമില്ല. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമെങ്കിലും ആറു മാസത്തിനുള്ളിൽ കെട്ടിട സൗകര്യങ്ങളൊരുക്കാൻ സാധിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

\"\"

സൈനിക സ്കൂളിലടക്കം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളാണിത്. സ്കൂളിന് കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ ലഭിച്ചതായും അനുമതി ലഭിച്ചാലുടൻ പ്രശ്നം പരിഹരിക്കുമെന്നും മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ അറിയിച്ചിട്ടുണ്ട്.

Follow us on

Related News