അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50 കുട്ടികളും പഠിക്കുന്നുണ്ട്. കാരറ, കുതിരംപതി, ഗുഡ്ഡയൂർ, ആനഗദ്ദ, കരടിപ്പാറ, ദുഡ്ഡൂർ, പാറവളവ്, മുന്നൂറ്, മേട്ടുവഴി എന്നീ പ്രദേശങ്ങളിൽ നിന്നടക്കമുള്ള 80 ശതമാനത്തോളം ആദിവാസി വിദ്യാർത്ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഈ സ്കൂളിൽ ആകെയുള്ള 7 ക്ലാസ് മുറികളിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ നവീകരിച്ചിരിക്കുന്നത്.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും കെട്ടിട സൗകര്യമില്ലാത്തതിനാൽ ഡിവിഷൻ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തിനായി രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ തുടങ്ങുന്നതിനു കെട്ടിടമില്ല. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമെങ്കിലും ആറു മാസത്തിനുള്ളിൽ കെട്ടിട സൗകര്യങ്ങളൊരുക്കാൻ സാധിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സൈനിക സ്കൂളിലടക്കം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളാണിത്. സ്കൂളിന് കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ ലഭിച്ചതായും അനുമതി ലഭിച്ചാലുടൻ പ്രശ്നം പരിഹരിക്കുമെന്നും മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ അറിയിച്ചിട്ടുണ്ട്.