പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിൽ ജെൻഡർ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ

May 19, 2022 at 8:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവ് സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടിസ്വീകരിച്ചുകൊണ്ട് ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ അംഗങ്ങളായ റെനി ആന്റണി സി.വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

\"\"

ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങൾ. പുസ്‌കങ്ങളിലെ ജെൻഡർ വേർതിരിവ് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും. തുല്യതയും പരസ്പര ബഹുമാനവും വിഷയമാകുന്ന തരത്തിലായിരിക്കണം പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുമ്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് നിഷ്‌ക്കർഷിക്കുന്നത് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണണെന്നും കമ്മീഷൻ നിർദേശം നൽകി.

\"\"

Follow us on

Related News