പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

43 തസ്തികകളിൽ നിയമനം: അപേക്ഷ ക്ഷണിച്ച് കേരളാ പി.എസ്.സി.

May 19, 2022 at 1:26 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച 43 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 22.

\"\"

തസ്തികയും വകുപ്പും

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)- മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം- കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി- കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി- കോളേജ് വിദ്യാഭ്യാസം, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, പേഴ്‌സണൽ ഓഫീസർ- കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്,

ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം, സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)- വനിതാ ശിശുവികസന വകുപ്പ്, ജനറൽ മാനേജർ- കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)- ഹാർബർ എൻജിനിയറിങ്, ഇലക്ട്രീഷ്യൻ- കായിക യുവജനകാര്യവകുപ്പ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ്- സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കുക്ക് ഗ്രേഡ് II- കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ബോയ്‌ലർ അറ്റൻഡന്റ് – ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് ഈ (ഇലക്ട്രിക്കൽ)- കേരളസംസ്ഥാന ഭവന നിർമാണബോർഡ്, ഓഫീസ് അസിസ്റ്റന്റ്- കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II- കേരള കരകൗശലവികസന കോർപ്പറേഷൻ, ബോട്ട് ഡ്രൈവർ- കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഫിനാൻസ് മാനേജർ-കെൽപ്പാം.

\"\"

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II- മൃഗസംരക്ഷണം, ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)- എൻ.സി.സി./സൈനികക്ഷേമവകുപ്പ്, ആയ-വിവിധം.

യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://keralapsc.gov.in

Follow us on

Related News