പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക്: 650 ഒഴിവ്

May 19, 2022 at 12:25 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിലുള്ള 650 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കാലാവധി കൂട്ടി നൽകാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 20.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജി.ഡി.എസായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി: 20 മുതൽ 35 വയസ്സ് വരെ (2022 ഏപ്രിൽ 30 കണക്കാക്കി). 30-04-1987-നും 30-04-2002-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.

\"\"

ശമ്പളം: 30,000 രൂപ.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും. പരീക്ഷയിൽ ഐ.പി.പി.ബി. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവ്, ബേസിക് ബാങ്കിങ്/പേമെന്റ് ബാങ്ക് അറിവ്, കംപ്യൂട്ടർ അവേർനസ്, ഡിജിറ്റൽ പേമെന്റ്/ബാങ്കിങ് ആൻഡ് ടെലികോം അവേർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്ന് 20 വീതം ചോദ്യങ്ങളും ജനറൽ അവേർനസ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 15 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും. 90 മിനിറ്റായിരിക്കും പരീക്ഷ. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ചോദ്യങ്ങളുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://ippbonline.com

\"\"

Follow us on

Related News