JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. 2023 മാർച്ച് 31 വരെയാണു നിയമനം. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികളിൽ താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി മേയ് 30നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം: സർക്കാർ ആർട്സ് കോളജിൽ ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് 31ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യു.ജി.സി നിഷ്‌ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
തിരുവനന്തപുരം: സർക്കാർ ആർട്സ് കോളജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി മെയ് 24 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

- പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31
- പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും അവസരം
- പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം നാളെ രാവിലെ 10മുതൽ
- മെഡിക്കൽ പിജി; ആദ്യ അലോട്മെന്റ് സെപ്റ്റംബർ 8ന്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

0 Comments