പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

പരീക്ഷറദ്ദാക്കി, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാതീയതികൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

May 18, 2022 at 5:04 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തേഞ്ഞിപ്പലം: 2021 ഡിസംബര്‍ 17ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ \’മാത്തമറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി\’ പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 27-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.

\"\"

മൂന്നാം സെമസ്റ്റര്‍ എം.ബി.എ., എം.ബി.എ.-ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, എം.ബി.എ.- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2021-ല്‍ പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 21-ന് മുമ്പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം 30-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വെക്കുന്നതാണ്.

മാര്‍ക്ക്ലിസ്റ്റ് വിതരണം

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 20 മുതല്‍ വിതരണം ചെയ്യും

അദ്ധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ് , യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍ (റിഫ്രഷര്‍ കോഴ്‌സ്) സംഘടിപ്പിക്കുന്നു. എഡ്യുക്കേഷനല്‍ സൈക്കോളജിയില്‍ ജൂണ്‍ 8 മുതല്‍ 21 വരെ നടക്കുന്ന കോഴ്‌സിലേക്ക് മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 0494 2407351.

\"\"

Follow us on

Related News