പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

കണ്ണൂർ സർവകലാശാലയിൽ 36 അധ്യാപക തസ്തികകൾ കൂടി അനുവദിച്ചു

May 18, 2022 at 5:51 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

\"\"

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയ്ക്ക് കൂടുതൽ അധ്യാപക തസ്തികകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. വിവിധ ക്യാമ്പസുകളിലെ 19 വകുപ്പുകളിലായി 36  അധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതിൽ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസർ തസ്തികയും 31 എണ്ണം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുമാണ്. സർവകലാശാലയുടെ രജത ജൂബിലി ആഘോഷവേളയിൽ കൂടുതൽ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം.
സ്ഥിരം അധ്യാപകരുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്നം സർവകലാശാല നിരന്തരം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ ശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയിലും അധ്യാപക തസ്തികകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സന്തോഷം രേഖപ്പെടുത്തി.

\"\"

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലുമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയ്ക്ക് മേഖലയിലെ ഉന്നത  വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. എട്ട് ക്യാമ്പസുകളിലായി 29 പഠന വകുപ്പുകളും വിവിധ സെൻററുകളും നിലവിലുണ്ട്. അക്കാദമിക മികവ് വർധിപ്പിക്കുന്നതിനും സർവകലാശാലാ പ്രവർത്തനങ്ങളുടെ ആകെ നിലവാരം ഉയർത്തുന്നതിനും മന്ത്രിസഭാ തീരുമാനം സഹായകമാകും.

\"\"

Follow us on

Related News