JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഈ അധ്യയനവർഷം മുതൽ അധ്യയന കാര്യത്തിൽ അധ്യാപകരും മികവ് തെളിയിക്കേണ്ടി വരും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷത്തിന്റെ ഭാഗമായി സർക്കാർ കർശന പഠന സംവിധാനങ്ങളാണ് ഒരുക്കുക. സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയൊക്കെ മാറിയെന്നും മന്ത്രി എൽപി സ്കൂൾ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടിക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു. കാലത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതാണ്. പുതിയ രീതി അനുസരിച്ച് അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് പ്രധാന അധ്യാപകനോട് എഇഒമാരും ഡിഇഒമാരും റിപ്പോർട്ട് തേടും.

\’കളിത്തോണി\’ പുറത്തിറങ്ങി: പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം
തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം \’കളിത്തോണി\’ പുറത്തിറങ്ങി. പുസ്തകത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവർമെന്റ് ടിടിഐയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി.
