JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: ടിൻ അല്ലെങ്കിൽ അലൂമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സീലിങ് ചെയ്ത് ഫാൻ ഘടിപ്പിച്ചാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടി ഉണ്ടാകും. 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മാണം ആരംഭിച്ചതും 2019 നുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അനുമതി നൽകാനും തീരുമാനമായി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദനും നടത്തിയ ചർച്ചയിലാണ് തീരുമാനം.

സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂര നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കാവുന്നതാണെന്ന് തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷയും സൗകര്യവുമാണ് മുഖ്യമെന്ന് യോഗത്തിനുശേഷം മന്ത്രിമാർ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോട് കൂടിയാണ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതെന്ന് മന്ത്രിമാർ അറിയിച്ചു.

- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല