editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

‘കളിത്തോണി’ പുറത്തിറങ്ങി: പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം

Published on : May 17 - 2022 | 12:16 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം ‘കളിത്തോണി’ പുറത്തിറങ്ങി. പുസ്തകത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവർമെന്റ് ടിടിഐയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് പുറമെ ഈ അധ്യായന വര്‍ഷം മുതല്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകം ‘ കളിതോണി’ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അച്ചടിച്ച് വിതരണത്തിന് തയാറായിട്ടുണ്ട്. എസ്.എസ്.കെ ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്. ആര്‍.കെ, സീമാറ്റ് ഡയറക്ടര്‍ ഡോ. സാബു കോട്ടുക്കല്‍, നഗരസഭാ കൗണ്‍സിലര്‍ എസ്. വിജയകുമാര്‍, ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയര്‍മാന്‍ കരമന ഹരി, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അമുല്‍റോയ് ആര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു. ഡി.പി.സി ശ്രീകുമാരന്‍. ബി കൃതജ്ഞത രേഖപ്പെടുത്തി.

പുതിയ അധ്യയനവർഷം എങ്ങനെയാകണം: ക്രമീകരണങ്ങൾക്കായി ഉദ്യോഗസ്ഥതല യോഗം തുടങ്ങി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ നടപ്പാക്കേണ്ട ക്രമീകരങ്ങൾക്കായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം ആരംഭിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അസിസ്റ്റന്റ് എഡുക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡുക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡുക്കേഷൻ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനു മുൻപായി പൊതുവിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത് ആദ്യമായാണ്. കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ജൂൺ മാസത്തിൽ സ്കൂൾ അധ്യയനം ആരംഭിക്കുന്നത്. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജൂൺ ഒന്നിന് സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം പുരോഗമിക്കുന്നത്.
സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം , എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ , ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള സ്കൂൾ മാനുവൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ മുൻനിർത്തിയുള്ള ചർച്ചയാണ് നടക്കുന്നത്.

0 Comments

Related News