JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാര അപേക്ഷകളും മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് അപേക്ഷകളും ഉൾപ്പെടെയുള്ള കുടിശ്ശിക ഫയലുകൾ തീർപ്പാക്കി തുടങ്ങി. ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിലാണ് ഇത്തരം ഫയലുകൾ പരിഗണിക്കുന്നത്. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു വർഷം വരെ തീർപ്പാക്കാതെ കിടന്ന 21 ഫയലുകൾ തീർപ്പാക്കി ഉത്തരവുകൾ ഉദ്ഘാടന വേദിയിൽ തന്നെ മന്ത്രി കൈമാറി.
ഹയർ സെക്കന്ററി തിരുവനന്തപുരം മേഖലാ ഉപമേധാവിയുടെ ഓഫീസ് മന്ത്രി കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു . ഇവിടെ അറനൂറോളം കുടിശ്ശിക ഫയലുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ച് കുടിശ്ശിക ഫയൽ തീർപ്പാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ആർ ഡി ഡി ഓഫീസുകളിലും ഇത്തരത്തിൽ പരിശോധന നടത്താനും വേണ്ടിവന്നാൽ അദാലത്ത് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മേഖലാ ഉപമേധാവിക്ക് കീഴിലുള്ള തിരുവനന്തപുരം ജില്ലയുടെ അദാലത്ത് ഇന്നും കൊല്ലം ജില്ലയുടെ നാളെയുമായാണ് നടക്കുന്നത്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം