JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല എം.എ കോഴ്സുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോറവും വിജ്ഞാപനവും https://malayalamuniversity.edu.in ൽ. ജൂൺ 20 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫീസ് 450 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 225 രൂപ മതി.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
എം.എ കോഴ്സിൽ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം) ജേണലിസം & മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യപഠനവും വിവർത്തനപഠനവും എന്നിങ്ങനെ 11 വിഷയങ്ങളിലാണ് പഠനാവസരം.ഓരോ കോഴ്സിലും 20 പേർക്കാണ് പ്രവേശനം. നാല് സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്. പ്രായപരിധി 28 വയസ്സ്. പ്രവേശന/അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
കൂടുതൽ വിവരങ്ങൾക്ക്: https://malayalamuniversity.edu.in