JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തേഞ്ഞിപ്പലം: ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17, 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഹ്യൂമന്‍ ഫിസിയോളജി, അക്വകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍/എസ്.ഡി.ഇ./പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷ 31-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.
യു.ജി.സി. നെറ്റ് പരിശീലനം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 12 ദിവസത്തെ സൗജന്യ യുജിസി നെറ്റ് (പേപ്പര്‍ ഒന്ന്) പരീക്ഷാ പരിശീലനം 18-ന് തുടങ്ങും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളിലാണ് ക്ലാസ്. അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 9 30-ന് ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ എത്തിച്ചേരണം.
പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം സ്വീപ്പര്‍ തസ്തികയില്‍ യോഗ്യതാ പരീക്ഷക്ക് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള യോഗ്യതാ പരീക്ഷ മെയ് 23 മുതല്‍ ജൂണ്‍ 3 വരെ നടക്കും. ചുരുക്കപ്പട്ടികയും യോഗ്യതാ പരീക്ഷയുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (https://cuiet.info)