പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ, പ്യൂൺനിയമനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

May 16, 2022 at 4:48 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തേഞ്ഞിപ്പലം: ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17, 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഹ്യൂമന്‍ ഫിസിയോളജി, അക്വകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍/എസ്.ഡി.ഇ./പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷ 31-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.

\"\"

യു.ജി.സി. നെറ്റ് പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 12 ദിവസത്തെ സൗജന്യ യുജിസി നെറ്റ് (പേപ്പര്‍ ഒന്ന്) പരീക്ഷാ പരിശീലനം 18-ന് തുടങ്ങും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളിലാണ് ക്ലാസ്. അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 9 30-ന് ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ എത്തിച്ചേരണം.

പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം സ്വീപ്പര്‍ തസ്തികയില്‍ യോഗ്യതാ പരീക്ഷക്ക് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള യോഗ്യതാ പരീക്ഷ മെയ് 23 മുതല്‍ ജൂണ്‍ 3 വരെ നടക്കും. ചുരുക്കപ്പട്ടികയും യോഗ്യതാ പരീക്ഷയുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (https://cuiet.info)

\"\"

Follow us on

Related News