JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ചു വർഷ ദൈർഘ്യമുള്ള കോഴ്സാണിത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ്) 2022 ലൂടെയാണ് പ്രവേശനം നടത്തുന്നത്. ജൂലായ് മൂന്നിന് വൈകിട്ട് മൂന്നു മുതല്‍ 5.30 വരെയാണ് പരീക്ഷ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 9.

പരീക്ഷാ രീതി: ക്വാൻഡിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് ക്രോംപ്രിഹെന്‍ഷന്‍ എന്നിവയില്‍നിന്ന് യഥാക്രമം 33, 33, 34 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാര്‍ക്ക്. തെറ്റിയാല്‍ ഒരുമാര്‍ക്ക് കുറയ്ക്കും. വിശദമായ സിലബസ് https://jipmat.nta.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
- വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
- പിഎം യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
- എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ
- മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്
കേന്ദ്രങ്ങൾ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: അപേക്ഷാര്‍ത്ഥി പ്ലസ്ടു/തുല്യ പരീക്ഷ ആര്‍ട്‌സ്/കൊമേഴ്‌സ്/സയന്‍സ് സ്ട്രീമില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ 2020-ലോ 2021-ലോ ജയിച്ചിരിക്കണം. 2022-ല്‍ പ്ലസ്ടു തല യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ് പരീക്ഷ ഇതേശതമാനം മാര്‍ക്ക് വാങ്ങി 2018-ലോ ശേഷമോ ജയിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://jipmat.nta.ac.in