പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

ഇൻഡോർ ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പ്രവേശനം: മേയ് 21 വരെ അപേക്ഷിക്കാം

May 13, 2022 at 7:25 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

മധ്യപ്രദേശ്: ഇൻഡോർ ഐ.ഐ.എമ്മിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. അഞ്ചുവർഷ ദൈർഘ്യമുള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണിത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെൻറ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങൾ ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 21 ആണ്. 150 പേർക്കാണ് പ്രവേശനം.

പ്രായപരിധി: 1.8.2002-നോ അതിനു ശേഷമോ ജനിച്ചവരാവണം.

യോഗ്യത: പ്ലസ്ടു പരീക്ഷ 2020-ലോ 2021-ലോ ജയിച്ചവരോ 2022-ൽ അഭിമുഖീകരിക്കുന്നവരോ ആവണം. പത്താംക്ലാസ് പരീക്ഷ 2019-ലോ മുമ്പോ ജയിച്ചവർക്ക് അതിൽ 60 ശതമാനം മാർക്കുവേണം. 2020-ൽ പത്താംക്ലാസ് ജയിച്ചവർക്ക് പാസ്‌മാർക്ക് മതി. പന്ത്രണ്ടാംക്ലാസ്/ഹയർസെക്കൻഡറി/തുല്യ പരീക്ഷയിൽ മാർക്ക് നിബന്ധന ഇല്ല.

ജൂലായ് രണ്ടിനാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ചോദ്യങ്ങൾ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) എന്നിവയിൽനിന്നുമായിരിക്കും. പേഴ്സണൽ ഇൻറർവ്യൂവും ഉണ്ടാകും.

വിശദാംശങ്ങളും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനും https://iimidr.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News