JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
മധ്യപ്രദേശ്: ഇൻഡോർ ഐ.ഐ.എമ്മിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. അഞ്ചുവർഷ ദൈർഘ്യമുള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണിത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെൻറ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങൾ ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 21 ആണ്. 150 പേർക്കാണ് പ്രവേശനം.
പ്രായപരിധി: 1.8.2002-നോ അതിനു ശേഷമോ ജനിച്ചവരാവണം.
യോഗ്യത: പ്ലസ്ടു പരീക്ഷ 2020-ലോ 2021-ലോ ജയിച്ചവരോ 2022-ൽ അഭിമുഖീകരിക്കുന്നവരോ ആവണം. പത്താംക്ലാസ് പരീക്ഷ 2019-ലോ മുമ്പോ ജയിച്ചവർക്ക് അതിൽ 60 ശതമാനം മാർക്കുവേണം. 2020-ൽ പത്താംക്ലാസ് ജയിച്ചവർക്ക് പാസ്‌മാർക്ക് മതി. പന്ത്രണ്ടാംക്ലാസ്/ഹയർസെക്കൻഡറി/തുല്യ പരീക്ഷയിൽ മാർക്ക് നിബന്ധന ഇല്ല.
ജൂലായ് രണ്ടിനാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ചോദ്യങ്ങൾ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) എന്നിവയിൽനിന്നുമായിരിക്കും. പേഴ്സണൽ ഇൻറർവ്യൂവും ഉണ്ടാകും.
വിശദാംശങ്ങളും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനും https://iimidr.ac.in സന്ദർശിക്കുക.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
