JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ്- 1 (സ്‌കെയില്‍-1) തസ്തികയിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 23. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെഡറല്‍ ബാങ്കിന്റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം (റോബോട്ടിക് ഇന്റര്‍വ്യൂ), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
- മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
- മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
- പരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു
ശമ്പളം: ബേസിക് പേ- 36,000- 63,840/-. തുടക്കത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും ഉള്‍പ്പടെ 58,500 രൂപയായിരിക്കും ടേക്ക് ഹോം പേ.
യോഗ്യത: 60% മാര്‍ക്കോടെ ബിരുദാനന്തരബിരുദം (പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60% ന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം). പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ പൗരനായിരിക്കണം.

പ്രായപരിധി: ജനറല്‍- 27 വയസ്സ് (1.5.1995 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല). എസ്.സി./എസ്.ടി.- 32 വയസ്സ്.(1.5.1990 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല).
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://federalbank.co.ഇൻ
0 Comments