JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കോഴിക്കോട്: മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളടക്കം സാധ്യമാക്കി സമഗ്രവും സമ്പൂർണ്ണവുമായ പരിഷ്കാരങ്ങളാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ആർ.ബിന്ദു. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ സുവർണ്ണ ജൂബിലി ബ്ലോക്കും ലേഡീസ് ഹോസ്റ്റലിന്റെ ഒന്നാം നിലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് ശ്രമം. ഈ പ്രക്രിയയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളത്. കലാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് അതിന്റെ ഭാഗമാണ്. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൂർത്തീകരിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം വിവിധ ജില്ലകളിൽ നടന്നുവരികയാണ്.

കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ഉന്നതവിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പരിഗണന നല്കി സമൂലവും സമഗ്രവുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാണ് സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയെന്നും മന്ത്രി പറഞ്ഞു.

- 10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയം
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയം
- CBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെ