പ്രധാന വാർത്തകൾ
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ: 1281 ഒഴിവ്

May 12, 2022 at 1:22 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ഷില്ലോങ്: അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലേക്കുള്ള റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ. 1281 ഒഴിവുകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് 39 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് നിയമനം. സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരമുണ്ട്. ജൂൺ 6 മുതൽ ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

റാലി കേന്ദ്രങ്ങൾ: അസമിലെ ദിഫു, കർബിയങ്ഗ്ലോങ്, സിൽചർ, മാസിംപുർ, ഹാഫ്‌ലോങ്, നാഗാലാൻഡിലെ സുഖോവി, ദിമാപുർ.

യോഗ്യത: പത്ത്, പ്ലസ്ടു (സയൻ‌സ്) അടിസ്ഥാന യോഗ്യതകൾക്കു പുറമേ തസ്തികയനുസരിച്ച് സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ. യോഗ്യതകളും വേണം.

പ്രായപരിധി: ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ തസ്തികയിൽ 18 മുതൽ 25 വരെയും മറ്റുള്ളവയ്ക്ക് 18 മുതൽ 23 വരെയും.

\"\"

തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാ ഫീസ്: ഗ്രൂപ്പ് ബി (ബ്രിജ് ആൻഡ് റോഡ്) തസ്തികയ്ക്ക് 200 രൂപയും ഗ്രൂപ് സി (മറ്റുള്ളവ) തസ്തികകൾക്കു 100 രൂപയും. എസ്‌.സി./എസ്.ടി., വനിതകൾ, വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://assamrifles.gov.in

\"\"

Follow us on

Related News