JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തലശ്ശേരി: കോവിഡിനെ തുടർന്നുണ്ടായ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടി പാട്ടും ചിരിയും കളിയുമായി ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ അവർ വീണ്ടും പങ്കുവെച്ചു. കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം. തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കി വരുന്ന സ്റ്റെപ്പ് പ്രൊജക്ടിൻ്റെ ഭാഗമായി നടന്ന \’കളിത്തോണി\’ വേനലവധിക്കാല ക്യാമ്പാണ് കുട്ടികളുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായത്.
നഷ്ടപ്പെട്ടുപോയ മാനവിക മൂല്യങ്ങളും ജൈവികതയും ജീവിത നൈപുണികളും തിരിച്ച്പിടിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതായിരുന്നു ക്യാമ്പ്. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പ് സമാപിച്ചു. സിറാജുദ്ദീൻ പറമ്പത്ത്, നസീബ ബഷീർ, സജീവൻ ചെമ്മരത്തൂർ, കെ എം അഷ്റഫ്, നസ്റുൽ ഇസ്ലാം എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

സമാപന സെഷൻ മുൻ നഗരസഭാ ചെയർമാൻ അഡ്വ. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക തലശ്ശേരി സൗത്ത് ബി പി ഒ ശ്രീരഞ്ജ പി മാനേജർ സി ഹാരിസ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാവ് ഫാതിമ ഷെസ്റീൻ റഫീഖിനെ ഹെഡ്മാസ്റ്റർ പി.കെ.റഫീഖ് ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ടി മുഹമ്മദ് സാജിദ്, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ കെ സകരിയ്യ, ബഷീർ ചെറിയാണ്ടി, പി ടി എ പ്രസിഡണ്ട് എ ടി മഹറൂഫ്, മിസ പ്രസിഡണ്ട് സാക്കിർ കാത്താണ്ടി, ക്യാമ്പ് ഡയറക്ടർ കെ പി അഷ്റഫ്, കോഡിനേറ്റർ റമീസ് പാറാൽ, കെ എം അഷ്റഫ്, കെ ടി പി ആയിഷ, വി ബദരിയ്യ, പി ഇസ്മായിൽ, പി എം അഷ്റഫ്, എൻ നിഷാദ്, നസീർ നെല്ലൂർ, പി കെ അബ്ദുൽ സമദ്, മിസ്ഹബ് ഷിബിൽ, മുഹമ്മദ് സിറാജുദ്ദീൻ, ഷംന ചന്ദ്രൻ, ടി പി അബ്ദുറഹ്മാൻ, പി മനാഫ്, ബിജു കബീർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

- കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ
- ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ
- വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ
- കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക് അവസരം