പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

അപേക്ഷാതീയതി, പുന:പരീക്ഷ 17ന്, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

May 11, 2022 at 6:16 pm

Follow us on


JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കോട്ടയം: പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. – എൽ.എൽ.ബി. (ഓണേഴ്‌സ്) ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ – റെഗുലർ), രണ്ടാം സെമസ്റ്റർ (2020 അഡ്മിഷൻ – റെഗുലർ), മൂന്നാം സെമസ്റ്റർ (2019 അഡ്മിഷൻ – റെഗുലർ), ആറാം സെമസ്റ്റർ (2018 അഡ്മിഷൻ – റെഗുലർ), എട്ടാം സെമസ്റ്റർ (2017 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ മെയ് 20 വരെയും 525 രൂപ പിഴയോടു കൂടി മെയ് 21 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 23 വരെയും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.
 
പുന:പരീക്ഷ മെയ് 17 ന്
 
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ) ബിരുദ പരീക്ഷകൾ ഏപ്രിൽ ഒന്നിന്  നടത്താനിരുന്നതും പിന്നീട് മാറ്റി വച്ചതുമാണ്.   പ്ലാന്റ് ഫിസിയോളജി, ഇന്റഗ്രൽ കാൽക്കുലസ് ആൻഡ് മെട്രിസസ്, ഫിസിക്‌സ് – ഇലക്ട്രിക്ക് ആൻഡ് മാഗ്നെറ്റിക് ഫനോമിന, തെർമ്മോഡൈനാമിക്‌സ് ആൻഡ് സ്‌പെഷ്യൽ തീയറി ഓഫ് റിലേറ്റിവിറ്റി, ആനിമൽ ഡൈവേഴ്‌സിറ്റി – കോർഡേറ്റ എന്നീ പരീക്ഷകൾ ചില കോളേജുകളിൽ നടത്തിയെങ്കിലും സർവ്വകലാശാല അത് റദ്ദാക്കിയിരുന്നു. അന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ മെയ് 17 ന് നടത്തുന്ന പുന: പരീക്ഷയിൽ  പങ്കെടുക്കേണ്ടതാണെന്ന്  പരീക്ഷാ കൺട്രോളർ അറിയിച്ചു.


 
പരീക്ഷാഫലം
 
2021 സെപ്റ്റംബറിൽ നടന്ന ഒന്ന്, രണ്ട്, ആറ് സെമസ്റ്ററുകൾ ബി.ടെക്ക് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. മോഡൽ I, II, III (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"


 
 
ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. /  ബി.എസ്.സി. – മോഡൽ I, II, III (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

 
ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. – ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.ടി.ടി.എം. ബി.എസ്.ഡബ്ല്യു. (മോഡൽ III – ന്യു ജനറേഷൻ) (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

Follow us on

Related News