JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കോഴിക്കോട്: കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എന്‍.ഐ.ടി.) 2022-\’23 മൺസൂൺ സെമസ്റ്റര്‍ (ജൂലായ്) പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 18.
പി.എച്ച്.ഡി. പ്രോഗ്രാമുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍/സ്കൂളുകള്‍: ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്സ് ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്.
യോഗ്യത
എന്‍ജിനിയറിങ്: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്.
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്: ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/ഡിസൈന്‍/ എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം.
മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്: നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലോ അനുയോജ്യ ബ്രാഞ്ചിലോ എം.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലോ അനുയോജ്യ ബ്രാഞ്ചിലോ എം.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മറ്റേതെങ്കിലും പ്രസക്തിയുള്ള മേഖല എന്നിവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, ഫോട്ടോണിക്സ് തുടങ്ങിയവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ അനുയോജ്യമായ ബ്രാഞ്ചില്‍ എം.ഇ./എം.ടെക്.
മാനേജ്മെന്റ് സ്റ്റഡീസ്: മാസ്റ്റേഴ്സ് ബിരുദം.
ബയോടെക്നോളജി: എന്‍ജിനിയറിങ്/ടെക്നോളജി/ ഫാര്‍മസി അല്ലെങ്കില്‍ സയന്‍സിലെ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്സ് അല്ലെങ്കില്‍ മെഡിസിന് ആന്‍ഡ് സര്‍ജറി മാസ്റ്റേഴ്സ് (ബിരുദതലത്തില്‍ മെഡിക്കല്‍/ഡെന്റല്‍/ആയുഷ് ബിരുദം)/വെറ്ററിനറി സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ മാസ്റ്റേഴ്സ് ബിരുദം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും:https://nitc.ac.in