JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളെ പഠനത്താടൊപ്പം നൂതന
സാങ്കേതിക വിദ്യകളിളും പ്രാപ്തരാക്കാൻ
മലപ്പുറം ജില്ലാഞ്ചായത്തിന്റെ \’100k മലപ്പുറം കോഡേഴ്സ്\’ പദ്ധതി. തിരഞ്ഞെടുത്ത സ്കൂൾ വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബ്ലോക്ക്ചെയിൻ, ത്രിഡി പ്രിൻറിങ്, വെർച്വൽ റിയാലിറ്റി, കോഡിങ് മേഖലകളിൽ സൗജന്യ പരിശീല
നം നൽകുന്നതാണ് പദ്ധതി. ജില്ലയിൽ ഒരു
ലക്ഷം കുട്ടികൾക്ക് നേരിട്ടും 5ലക്ഷം കുട്ടികൾക്ക് പരോക്ഷമായും സഹായകരമാകുന്ന പദ്ധതിയാണിത്.
അഡാപ്റ്റ് ലേണിങ് ആപ്പ്
വഴിയാണ് പദ്ധതി നടപ്പാക്കു
ന്നത്. അംഗമാവാൻ താൽപര്യമുള്ളവർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർചെയ്യണം.
ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഇവർക്കായി മത്സരപ്പരീക്ഷ നടത്തും. പരീക്ഷയിൽ ഉയർന്ന മാർക്ക്നേടുന്ന ആദ്യത്ത ഒരുലക്ഷം പേർക്കാണ് പഠനസഹായം ലഭിക്കുക. 100പേർ വീതമുള്ള 1000വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് പഠനം 12 ആഴ്ചകളിലായി കരിയർ ചിന്തകൾ അടക്കമുള്ള 12ആശയങ്ങൾ പഠിപ്പിക്കും. ഓരോദിവസവും 20മിനിറ്റ് സമയമാണ് വിദ്യാർഥികൾ പഠനത്തിനായി മാറ്റിവയ്ക്കേണ്ടി വരിക. ഒരോ ആഴ്ചയിലെയും കോഴ്സുകൾ അഡാപ്റ്റ് ലേണിങ് ആപ്പ് വഴി പഠിക്കാം.
ഇതിനുപുറമെ വിഷയത്തെക്കുറിച്ചുള്ള വീഡിയോകളും ലഭ്യമാകും. ഓരോ ആഴ്ചയിലും വിദ്യാർഥികളുടെ സംശയങ്ങൾ
സമാഹരിക്കും. അവ ദൂരീകരിക്കുന്നതിനു സംഗ്രഹിച്ച പ്രത്യേക വീഡിയോ ക്ലാസ് നൽകും. അഡാപ്റ്ററ്റ് ലേണിങ് ആപ്പിലെ 100kcoders എന്ന പേജിലാണ് ഇവ ലഭിക്കുക. പാനപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവരിൽനിന്ന് തിരഞ്ഞടുക്കപ്പെടുന്ന നൂറുപേർക്ക് ആഴ്ചയിൽ സമ്മാനങ്ങൾ
നൽകും.
പരിശീലനം പൂർത്തിയാക്കുന്നവരിൽനിന്ന് തിരഞെഞ്ഞെടുക്കുന്ന പത്തുപേർക്ക് ദുബായ് എക്സ്പോ സന്ദർശിക്കാനുള്ള അവസരവുമൊരുക്കും. മാർച്ചിൽ അവസാ
നിക്കുന്ന രീതിയിലാണ് കോഴ്സുകൾ സജ്ജീകരിച്ചിരിക്കുന്നത്.മാറുന്നകാലത്തെ വിദ്യാഭ്യാസവും കരിയർ ചിന്തകളും കാലോചിതമാക്കുക പുതിയ ലോകത്തെക്കുറിച്ചുള്ള അറിവുകൾ കുട്ടികളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകളിലെ പഠനപ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയിലാണ്
കോഴ്സിന്റെ ക്രമീകരണം. രജിസ്റ്റർചെയ്യാൻ
100kcoders instagrame/
facebook page സന്ദർശിക്കുക.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി