JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (എൻ.ഐ.ഇ.പി.എ.) എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലകളിലെ പി.എച്ച്ഡി. (ഫുൾ ടൈം/പാർട്ട് ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്ഡി. എന്നിവയുടെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പിഎച്ച്.ഡി. (ഫുൾ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് എൻ.ഐ.ഇ.പി.എ. ഫെലോഷിപ്പിന് അർഹതയുണ്ട്.

യോഗ്യത: 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ, സോഷ്യൽ സയൻസസ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദം വേണം. മറ്റു മേഖലകളിൽ മാസ്റ്റേഴ്സ് ബിരുദമുള്ള, അധ്യാപന പരിചയമോ, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ പ്രവൃത്തിപരിചയമോ ഉള്ളവരെ പരിഗണിക്കും. യു.ജി.സി.-ജെ.ആർ.എഫ്. ഉള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതാപരീക്ഷ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എൻ.ഐ.ഇ.പി.എ.യിൽനിന്ന് എം.ഫിൽ ബിരുദമുള്ളവർ, ഉയർന്നനിലവാരമുള്ള പ്രസിദ്ധീകരണങ്ങളുള്ള സോഷ്യൽ സയൻസസ്/അനുബന്ധ മേഖലയിൽ എം.ഫിൽ ഉള്ളവർ എന്നിവരെയും ഫുൾ-ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. പാർട്ട് ടൈം പി.എച്ച്ഡി.പ്രവേശനത്തിന്, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലോ ടീച്ചിങ്/റിസർച്ച് മേഖലയിലോ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സീനിയർ ലവൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥനായിരിക്കണം.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
അപേക്ഷിക്കേണ്ട വിധം: https://niepa.ac.in ൽ ഉള്ള എം.ഫിൽ-പിഎച്ച്.ഡി.> അഡ്മിഷൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. അപേക്ഷാ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2022 മേയ് 16-നകം സ്ഥാപനത്തിൽ ലഭിക്കണം. പ്രോസ്പെക്ടസും ഈ ലിങ്കിൽ കിട്ടും.
