തിരുവനന്തപുരം: എം.ബി.എ. കോഴ്‌സിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷ (കെ-മാറ്റ് 2022) യുടെ ഉത്തരസൂചിക പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ https://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് ഡിമാൻഡ് ഡ്രാഫ്‌റ്റും സഹിതം 13ന് ഉച്ചയ്ക്ക് 2നു മുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് നൽകണം.

ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അതിനുവേണ്ടി നൽകിയ തുക തിരികെ നൽകും.
ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s