editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

Published on : May 07 - 2022 | 4:45 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: ഉപരിപഠനത്തിനുള്ള പ്രവേശനം മുതൽ വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത വരെയുള്ള കാര്യങ്ങളിൽ ഓൺലൈൻ പരീക്ഷകൾ ഏറെ വ്യാപകമായ സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കുകയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ 1.1 കോടി രൂപ ചെലവിൽ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 9ന് രാവിലെ 9.30 ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ഒരേ സമയം 100 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളതെങ്കിലും 200 പേർക്ക് കൂടി പരീക്ഷ എഴുതാവുന്ന വിധത്തിൽ സെന്ററിന്റെ അടുത്ത ഘട്ടത്തിന്റെ വികസനം ഉടൻ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജ പാനൽ ഉപയോഗിച്ച് ഉദ്പാദിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.


റെഗുലർ, പാർട്ട് ടൈം, ഓൺലൈൻ-ഹൈബ്രിഡ് മോഡുകളിൽ വിവിധ ഹ്രസ്വകാല തൊഴിൽ നൈപുണ്യ വികസന പ്രോഗ്രാമുകൾ നടത്തി മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതിനായി സർവ്വകലാശാലയിൽ രൂപം നൽകിയ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി.) കീഴിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ള ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ മുഖേനയാണ് ഇവിടെ പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള നടപടികൾ പൂർത്തിയാക്കുക. ഫീസടക്കുന്നതിനും, ഹാജർ എടുക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനും, പഠന പരിപാടികൾക്കുമെല്ലാം ഈ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണ സജ്ജമായ വെബ്‌സൈറ്റും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹായകമായ മൊബൈൽ ആപ്പുകളും ഈ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു. വെബ് ക്യാമറ ഉള്ള കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയെഴുതാവുന്ന റിമോട്ട് പ്രോക്‌റ്റേർഡ് എക്‌സാമിനേഷൻ സൗകര്യവും അത് സാധ്യമാകാത്ത വിദ്യാർത്ഥികൾക്ക് സെൻട്രലൈസ്ഡ് ഓൺലൈൻ എക്‌സാമിനേഷൻ സെന്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പരീക്ഷാസമയത്ത് വിദ്യാർത്ഥി വെബ്ക്യാമറാ നിരീക്ഷണത്തിലായിരിക്കും. കൂടാതെ കമ്പ്യൂട്ടറിൽ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെ തടയുന്ന ഓട്ടോ സ്വിച്ച് ഓഫ് സംവിധാനവും, യഥാർഥ പരീക്ഷാർഥിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ വെരിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ മുൻകരുതലുകളം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പരീക്ഷകളും മൂല്യനിർണ്ണയവും വേഗത്തിലും കാര്യക്ഷമമായും നടത്താൻ കഴിയുന്നതിനാൽ ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള സർവ്വകലാശാലയുടെ ഉദ്യമത്തിന് ഊർജം പകരുന്നതുമാണ് പുതിയ സംവിധാനം.


ഡി.എ.എസ്.പി. ക്കു വേണ്ടി ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എ.എൽ.ഇ.എം.എസ്.) എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് സർവ്വകലാശാലയിലെ ഐ.ടി. വിഭാഗത്തിന്റെ സഹകരണത്തോടെ കെഫിടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേരളാ സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള കമ്പനിയാണ്.