editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾക്ക്: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾഒക്ടോബർ 2 മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടികേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾപരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെവി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെ

സ്കൂൾ പാഠ്യപദ്ധതിയില്‍ ഇനി സൈബര്‍ സുരക്ഷയും: 10ലക്ഷം പേർക്ക് പരിശീലനം

Published on : May 07 - 2022 | 1:02 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം

തിരുവനന്തപുരം:സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയുണ്ട് അതീവ പ്രാധാന്യത്തോടുകൂടി പുതിയ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം 2 ലക്ഷം അമ്മാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദേശിച്ചിരുന്നത് എങ്കിലും പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നുവെന്നും ഇതിനോടുള്ള വമ്പിച്ച പ്രതികരണം കാരണം കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പത്തുലക്ഷം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.


മൂന്നു മണിക്കൂറിനുള്ളില്‍ അഞ്ചു സെഷനുകളായി 30 പേരുള്ള വിവിധ ബാച്ചുകളായി ഇന്നു മുതല്‍ മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴിയുള്ള പരിശീലനം നീണ്ടുനില്‍ക്കും. പുതിയ ലോകത്തെ അറിയല്‍, സൈബര്‍ ആക്രമണം പ്രതിരോധിക്കല്‍, സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്തകള്‍തിരിച്ചറിയലും വസ്തുതകള്‍ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകള്‍ പ്രധാനമായും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് കൈകാര്യം ചെയ്യുന്നത്. അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങളിലായി തത്സമയം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

അഛന്റെ പീഡനം ഒളിക്യാമറയില്‍ പകര്‍ത്തി മകള്‍; പിന്നാലെ അറസ്റ്റ്

https://crime24kerala.com/Daughter-films-fathers-torture-on-camera;-Arrest-followed/cid7346582.htm

0 Comments

Related News