പ്രധാന വാർത്തകൾ
വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

സ്കൂൾ പാഠ്യപദ്ധതിയില്‍ ഇനി സൈബര്‍ സുരക്ഷയും: 10ലക്ഷം പേർക്ക് പരിശീലനം

May 7, 2022 at 1:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം

തിരുവനന്തപുരം:സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയുണ്ട് അതീവ പ്രാധാന്യത്തോടുകൂടി പുതിയ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം 2 ലക്ഷം അമ്മാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദേശിച്ചിരുന്നത് എങ്കിലും പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നുവെന്നും ഇതിനോടുള്ള വമ്പിച്ച പ്രതികരണം കാരണം കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പത്തുലക്ഷം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

\"\"


മൂന്നു മണിക്കൂറിനുള്ളില്‍ അഞ്ചു സെഷനുകളായി 30 പേരുള്ള വിവിധ ബാച്ചുകളായി ഇന്നു മുതല്‍ മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴിയുള്ള പരിശീലനം നീണ്ടുനില്‍ക്കും. പുതിയ ലോകത്തെ അറിയല്‍, സൈബര്‍ ആക്രമണം പ്രതിരോധിക്കല്‍, സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്തകള്‍തിരിച്ചറിയലും വസ്തുതകള്‍ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകള്‍ പ്രധാനമായും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് കൈകാര്യം ചെയ്യുന്നത്. അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങളിലായി തത്സമയം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

\"\"

അഛന്റെ പീഡനം ഒളിക്യാമറയില്‍ പകര്‍ത്തി മകള്‍; പിന്നാലെ അറസ്റ്റ്

https://crime24kerala.com/Daughter-films-fathers-torture-on-camera;-Arrest-followed/cid7346582.htm

Follow us on

Related News