JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്.
പ്രായപരിധി: 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം).
ശമ്പളം: 35000 രൂപ.

യോഗ്യത: എം.ടെക് -ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/എം.ടെക്-ഇലക്ട്രിക്കൽ എൻജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. പുന:സ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

- ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ
- അടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്
- സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം
- ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
- ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു