JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണ് കണ്ണൂർ സർവകലാശാല. ഈ മാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.എഡ്. പരീക്ഷ മുതലുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പർ ഇ- മെയിലായി നൽകാനാണ് തീരുമാനമെന്ന് സർവകലാശാല അറിയിച്ചു. കോളജിന്റെയോ പ്രിൻസിപ്പലിന്റെയോ ഔദ്യോഗിക ഇ-മെയിലിലേക്ക് പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് അയച്ച് നൽകുന്ന ചോദ്യ പേപ്പർ പരീക്ഷ തുടങ്ങുന്നതിന് 90 മിനിട്ട് മുൻപ് പാസ്‌വേഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യണം. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം കോളജ് പ്രിൻസിപ്പൽമാർക്കാണ്. പി.ജി, യു.ജി, ബി.എഡ്. പരീക്ഷകൾക്കുള്ള ചോദ്യ പേപ്പറാണ് ഇമെയിലിൽ നൽകാനുദ്ദേശിക്കുന്നത്.

സർവകലാശാലയുടെ ഈ പുതിയ തീരുമാനം പരീക്ഷകൾ അട്ടിമറിക്കാനാണെന്ന് കെ.പി.സി.ടി.എ ആരോപിച്ചു. ചോദ്യ പേപ്പർ 90 മിനിട്ട് മുൻപു പ്രിൻസിപ്പലിന് കാണാൻ കഴിയുമെന്നതും പ്രിന്റെടുക്കുന്നവരുടെ ഭാഗത്തു നിന്നടക്കം ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടാൽ പരീക്ഷ നടത്തിപ്പ് താറുമാറാകുമെന്നും അധ്യാപകർ പറയുന്നു. അതേസമയം, പുതിയ രീതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. 90 മിനിട്ട് മുമ്പ് പ്രിൻസിപ്പൽമാർക്ക് തുറക്കാമെന്നാണ് സർവകലാശാല ഉത്തരവിലെങ്കിലും ചോദ്യങ്ങളുടെ ദൈർഘ്യവും പ്രിന്റ് എടുക്കുന്നതിന്റെ എണ്ണവും പരിഗണിച്ച് സമയം ക്രമീകരിക്കും. ഈ മാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷയ്ക്കും 17ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾക്കും ഇ മെയിലായാണ് ചോദ്യ പേപ്പർ നൽകുക.
- സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽ
- സ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം
- ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ് ഗവേഷണപഠനം
- 25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾ
- ബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

0 Comments