പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

13ലക്ഷം പ്രൈമറി വിദ്യാർത്ഥികൾക്ക് ഗണിത പഠന ഉപകരണങ്ങള്‍: ഗണിതപഠനം ലളിതമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം

May 4, 2022 at 3:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന \’ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും \’ പദ്ധതികൾക്ക് തുടക്കാമായി. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ.യു.പി. സ്കൂളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഗണിതാശയങ്ങളിലൂന്നി ഗണിത കളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ലളിതമായി ഗണിതം സ്വായത്തമാക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികള്‍ക്ക് ഗണിതപഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഗണിതകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

\"\"

കുട്ടികളോടൊപ്പം ഗണിതാശയ കളികളിലും മന്ത്രിയും ജനപ്രതിനിധികളും പങ്കാളികളായി. രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറിതലത്തില്‍ നിന്നു തന്നെ ഗണിതത്തില്‍ അടിസ്ഥാന ശേഷി കൈവരിക്കാന്‍ കുട്ടികളെ പ്രപ്തരാക്കുന്ന രണ്ട് പരിപാടികള്‍ക്കും മന്ത്രി ആശംസ നേര്‍ന്നു. സമഗ്രശിക്ഷാ കേരളം അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ് ഷിബു സ്വാഗതം പറഞ്ഞ് ആരംഭിച്ച ചടങ്ങില്‍ ഐ. ബി. സതീഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍ ഗണിതകിറ്റ് വിതരണം ചെയ്തു. നേമം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സമഗ്രശിക്ഷാ കേരളം പദ്ധതിയിലെ പ്രവര്‍ത്തകര്‍, നേമം യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഹരികൃഷ്ണന്‍ കെ.എം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

\"\"

അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി. ശ്രീകുമാരൻ നന്ദി രേഖപ്പെടുത്തി.

\"\"

Follow us on

Related News